ന്യൂഡൽഹി: (www.truevisionnews.com) ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു. നിരവധി ആളുകൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനായി അധികൃതർ അറിയിച്ചു.

ദേശീയ ദുരന്താ നിവാരണ സേന,ഡൽഹി പൊലീസ് രക്ഷാപ്രവർത്തനം തുടരുകയാണ്. നിർമാണത്തിലിരുന്ന ആറ് നില കെട്ടിടത്തിൻ്റെ മതിലാണ് തകർന്നത്. വെള്ളിയാഴ്ച രാത്രി ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ പൊടിക്കാറ്റും കനത്ത മഴയുമാണ് തകർച്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വൈകുന്നേരം ഏഴ് മണിയോടെ പി.സി.ആർ കോൾ ലഭിച്ചു. സ്ഥലത്തെത്തിയപ്പോൾ നിർമാണത്തിലിരുന്ന ആറ് നില കെട്ടിടത്തിന്റെ മതിൽ തകർന്നതായി കണ്ടെത്തി. ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഡീഷണൽ ഡി.സി.പി വിനീത് കുമാർ പറഞ്ഞു. ശനിയാഴ്ച രാവിലെയോടെ മരണസംഖ്യ നാലായി ഉയർന്നു.
മധു വിഹാർ പൊലീസ് സ്റ്റേഷന് സമീപം സമാനമായ സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ഇത് സംഭവിക്കുന്നത്. കൊടുങ്കാറ്റിൽ മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
#Heavyrain #duststorm #Four #killed #buildingcollapses #Delhi
